അഞ്ചല്‍ : അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്ന് മാറി നല്‍കിയതായി പരാതി. പഞ്ചായത്ത് മുന്‍ അംഗവും ബിജെപി നേതാവുമായ നന്ദകുമാറിന്റെ പിതാവ് അഗസ്ത്യാക്കോട് ഉദയഭവനത്തില്‍ വിജയകുമാറിന് ഹൃദ് രോഗത്തിനുള്ള ഗുളികയ്ക്കു പകരം തൈറോഡിനുള്ള ഗുളിക നല്‍കിയെന്നാണ് പരാതി. മരുന്നു കഴിച്ചതോടെ ശരീരത്ത് നീര് വന്നതായി പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നല്കി.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഉമേഷ് ബാബു, എസ്. ശ്രീജ, ജി കൃഷ്ണകുമാര്‍, എസ്.എല്‍. അഖില്‍, ബി.ഗോപകുമാര്‍, മനു മോഹന്‍, പി.എസ്. ജയന്തി, വി.എസ്. മായ എന്നിവര്‍ പങ്കെടുത്തു.